ആലപ്പുഴ: ബൈപാസിലെ കൊമ്മാടി ജങ്ഷനിെല മീഡിയൻ നീട്ടുന്ന േജാലിക്ക് തിങ്കളാഴ്ച തുടക്കമാകും. വാഹനയാത്രക്കാരുടെ ആശയക്കുഴപ്പം മാറ്റാനാണ് കൊമ്മാടിയിൽ വടക്കോട്ട് മീഡിയൻ നീട്ടുന്നത്. കളർകോട്ട് തൽക്കാലം തൽസ്ഥിതി തുടരും. ഗതാഗതം നിരീക്ഷിച്ച ശേഷമേ മീഡിയൻ നീട്ടൽ വേണോയെന്ന് തീരുമാനിക്കൂവെന്ന് ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു. ഇതിനൊപ്പം സുരക്ഷയൊരുക്കുന്നതിന് കൂടുതൽ ബോർഡുകളും സൂചനലൈറ്റുകളും സ്ഥാപിക്കുന്ന ജോലിയും നടക്കും.
ഇടത് ചേർന്ന് വരുന്ന വാഹനങ്ങൾ കൊമ്മാടി പാലം കയറി പോകാനും മധ്യഭാഗത്തുകൂടി വരുന്നവ നേരെ ശവക്കോട്ടപ്പാലം ഭാഗത്തേക്ക് പോകാനും പടിഞ്ഞാറ് ചേർന്ന് വരുന്നവ ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ബൈപാസിലൂടെ യാത്ര തുടരാനുമാണ് നിർദേശം. ഇത് പാലിക്കാത്തതിനാൽ ആശയക്കുഴപ്പം ഉണ്ടാകുന്നു. ഇതൊഴിവാക്കാനാണ് മീഡിയൻ നീട്ടുന്നത്.
ശവക്കോട്ടപ്പാലത്തിന് സമാന്തര പാലം പണി പുരോഗമിക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസുകളും വലിയവാഹനങ്ങളും ദേശീയപാതയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കൊമ്മാടി പാലം വഴിയാണ് പോകുന്നത്. ഇതുമൂലം കൊമ്മാടി പാലത്തിൽനിന്ന് ദേശീയപാതയിലേക്കും ബൈപാസിലേക്കും പ്രവേശിക്കാൻ വാഹനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. കൊമ്മാടി ജങ്ഷനിൽ ആവശ്യത്തിന് സ്ഥലമില്ലാത്ത് വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ടോൾ പ്ലാസ കാബിൻ ഇടിച്ചുതകർത്ത ലോറി കണ്ടെത്തി
ഉദ്ഘാടത്തിന് പിറ്റേന്ന് ടോൾപ്ലാസയിലെ കാബിൻ ഇടിച്ചുതകർത്ത ലോറി കണ്ടെത്തി. പാറശാല സ്വദേശിയുടെ ഉടമസ്ഥതയിെല ലോറി പെരുമ്പാവൂരിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്.
ലോറി ഡ്രൈവർ ഡേവിസിനെ കസ്റ്റഡിയിൽ എടുത്തശേഷം ജാമ്യത്തിൽ വിട്ടതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ച അഞ്ചിന് കളർകോട് ഭാഗത്തുനിന്ന് ബൈപാസിലൂടെ പെരുമ്പാവൂരിലേക്ക് പോയ ലോറി കൊമ്മാടി ടോൾ ബൂത്തിലെത്തിയപ്പോഴാണ് ഇടിച്ചത്. സംഭവത്തിൽ ദേശീയപാത വിഭാഗവും കരാറുകാരനും നൽകിയ പരാതിയിലും കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.