ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സ്വപ്നപദ്ധതിയായ ആലപ്പുഴ ബൈപാസ് വ്യാഴാഴ്ച നാടിന് സമർപ്പിക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭം ഉച്ചക്ക് ഒന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.
ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപാസിെൻറ നീളം. ഇതിൽ 4.8 കി.മീ എലിവേറ്റഡ് ഹൈവേയാണ്. കടൽതീരത്തിന് മുകളിലൂടെ പോകുന്ന സംസ്ഥാനത്തെ ആദ്യ മേൽപാലവുമാണിത്.
1990ൽ കേന്ദ്രമന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ തറക്കല്ലിട്ട ബൈപാസ് പല കാരണങ്ങളാൽ അനിശ്ചിതമായി നീളുകയായിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് താല്പര്യമെടുത്ത് പ്രതിസന്ധികൾ ഓരോന്നായി തരണം ചെയ്താണ് നിര്‍മാണം വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.