ആലപ്പുഴയിൽ വള്ളം മറിഞ്ഞ്​ മധ്യവയസ്​കനെ കാണാതായി

മണ്ണഞ്ചേരി (ആലപ്പുഴ): മണ്ണഞ്ചേരിയിൽ വള്ളം മറിഞ്ഞ്​ മത്സ്യത്തൊഴിലാളിയെ കാണാതായി. മണ്ണഞ്ചേരി പഞ്ചായത്ത്​ ആറാം വാർഡിലെ വട്ടപ്പറമ്പിൽ അബ്​ദുൽ ഖാദറിനെയാണ് (40)​ കാണാതായത്​. തിങ്കളാഴ്​ച രാത്രി ഒമ്പത്​ മണിയോടെ ശക്​തമായ കാറ്റിലാണ്​ വള്ളം മറിഞ്ഞത്​. 

കൂടെയുണ്ടായിരുന്ന ചാവടിയിൽ നൗഷാദിനെ (42) മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. നൗഷാദ്​ ഒന്നര മണിക്കൂറോളം വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്നലെ രാത്രി മത്സ്യത്തൊഴിലാളികളും പൊലീസും അഗ്നിശമനസേന ചേർന്ന്​ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.

അതേസമയം, പൊലീസി​​​​െൻറയും അഗ്നിശമനസേനയുടെയും ഭാഗത്തു നിന്നും കാര്യക്ഷമമായ തിരച്ചിൽ ഉണ്ടാവുന്നില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

Tags:    
News Summary - alappuzha man missing in water-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT