ആലപ്പുഴ: ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകത്തിലും തെളിവുകൾ അവശേഷിക്കാതിരിക്കാൻ പ്രതികൾ കൃത്യമായ ആസൂത്രണം നടത്തിയതായി സൂചന. പൊലീസ് എത്തും മുേമ്പ സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറാനും പ്രതികൾക്ക് കഴിഞ്ഞതായാണ് നിഗമനം.
അയൽ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിെൻറ സംശയം. കൊലപാതകം നടത്തിയവരും ആസൂത്രണം ചെയ്തവരും സഹായം നൽകിയവരും മൊബൈൽ ഫോണോ മറ്റ് സമൂഹ മാധ്യമ സന്ദേശ മാർഗങ്ങളോ ഉപയോഗിച്ചിട്ടില്ലെന്നാണ് നിഗമനം. ഇതും പൊലീസിനെ കുഴക്കുന്നു.
ക്രിമിനൽ കേസുകളിൽ പൊലീസിെൻറ പ്രധാന പിടിവള്ളി ഫോൺ രേഖകളാണ്. എന്നാൽ, മണ്ണഞ്ചേരി, ആലപ്പുഴ കൊലപാതക കേസിൽ ഇത്തരത്തിലെ രേഖകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂെടയുള്ള സന്ദേശങ്ങളും കണ്ടെത്താൻ സാധിച്ചിട്ടില്ല. സുപ്രധാന കേസുണ്ടായാൽ ആ സംഭവം നടന്ന സ്ഥലത്തിെൻറ അടുത്തുനിന്ന്, കൃത്യം നടന്നസമയം കണക്കാക്കി ലക്ഷത്തിലധികം ഫോൺ രേഖകളെങ്കിലും പൊലീസ് പരിശോധിക്കും.
ഈ രണ്ടു കൊലപാതകങ്ങളിലും പ്രതികളിലേക്കും ആസൂത്രകരിലേക്കും എത്തുന്ന രീതിയിൽ ഒരു ഫോൺ രേഖകളും ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചു ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എങ്ങനെയാണ് ഇവർ ആശയവിനിമയം നടത്തിയതെന്ന് കണ്ടെത്തുക നിർണായകമാണ്.
എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിൽ ആസൂത്രണത്തിന് സമയമുണ്ടായിരുന്നു. എന്നാൽ, ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത് മണിക്കൂറുകൾ മാത്രമെടുത്ത ആസൂത്രണത്തിലാണ്. കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് ഷാൻ വധക്കേസിൽ പിടിയിലായ ആർ.എസ്.എസുകാർക്കെതിരായ കുറ്റം. പ്രതികൾക്ക് സഹായം നൽകിയെന്നാണ് രഞ്ജിത് വധക്കേസിൽ പിടിയിലായ എസ്.ഡി.പി.ഐക്കാർക്കെതിരായ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.