തിരുവനന്തപുരം: ആലപ്പുഴയിലെ കൊലപാതകം തടയുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഏതാനും ആഴ്ചകൾക്ക് മുമ്പ് പാലക്കാടും കൊലപാതകം നടന്നു. അക്രമികൾക്ക് പരോക്ഷ പിന്തുണ നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇസ്ലാമിക ഭീകരവാദികൾക്ക് വളമിട്ട് കൊടുക്കുന്ന സമീപനമാണ് കാര്യങ്ങൾ വഷളാക്കുന്നത്. ഭീകരവാദികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി. മുരളീധരൻ പറഞ്ഞു.
സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിലാണ് സംഘർഷമുള്ളത്. സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തിൽ എസ്.ഡി.പി.ഐക്കാരൻ കൊല്ലപ്പെടുന്നുണ്ടെങ്കിൽ അത് ബി.ജെ.പിക്കാരന്‍റെ തലയിൽ കെട്ടിവെക്കാനുള്ള ബുദ്ധി ആരുടേതാണെന്ന് പൊലീസ് കണ്ടെത്തണം. കൊലക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തിന്‍റെ സമീപനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.