ന്യൂഡൽഹി: തിരുവന്തപുരം, ആലപ്പുഴ ഉൾപ്പെടെ രാജ്യത്തെ 13 ജില്ലകളിൽ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് മരണത്തിൽ 14 ശതമാനവും ഈ ജില്ലകളിൽ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
അസമിലെ കാംരൂപ് മെേട്രാ, ബിഹാറിലെ പട്ന, ഝാർഖണ്ഡിലെ റാഞ്ചി, കേരളത്തിലെ ആലപ്പുഴ, തിരുവന്തപുരം, ഒഡീഷയിലെ ഗഞ്ചാം, ഉത്തർപ്രദേശിലെ ലഖ്നോ, പശ്ചിമബംഗാളിലെ നോർത്ത് 24 പാരഗൺ, ഹൂഗ്ലി, കൊൽക്കത്ത, മാൽഡ, ഡൽഹി എന്നിവിടങ്ങളിലാണ് മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിൽ. രാജ്യത്തെ രോഗബാധിതരിൽ ഒമ്പതു ശതമാനവും ഈ 14 ജില്ലകളിൽ നിന്നുമാണ്. ഇവിടങ്ങളിൽ പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും എളുപ്പത്തിൽ പരിശോധന ഫലം ലഭിക്കുന്നതിനും നടപടി സ്വീകരിക്കാനാണ് നീക്കം.
കാംരൂപ്, ലഖ്നോ, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻെറ അധ്യക്ഷതയിൽ ചേർന്ന േയാഗത്തിൽ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രണ്ടാഴ്ചയായി രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയിരുന്നു. രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.