അമ്പലപ്പുഴ: തെൻറ അധ്വാനത്തിെൻറ ഒരു ഭാഗം നിർധന കുടുംബത്തിന് വീട് നിർമിക്കാൻ നൽകി കരാറുകാരൻ. അമ്പലപ്പുഴ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും എം ആൻഡ് ബി കൺസ്ട്രക്ഷൻസ് ഉടമയുമായ മധു ദേവസ്വംപറമ്പിലാണ് ഒരു കുടുംബത്തിന് കൈത്താങ്ങായത്.
മാതാവ് അമ്മിണി, ഭാര്യ ഗീതു എന്നിവർക്കൊപ്പം കരുമാടിയിൽ വാടകക്ക് താമസിക്കുന്ന അഖിലേഷിനാണ് മധു മൂന്നുസെൻറ് സ്ഥലം സൗജന്യമായി നൽകിയത്.
കെട്ടിട നിർമാണത്തൊഴിലാളിയായ അഖിലേഷിന് ഡിസ്ക് തകരാറിലായതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു സ്ഥലത്തിെൻറ സമ്മതപത്രം അഖിലേഷിന് കൈമാറി. ഓൺലൈൻ പഠനത്തിന് ഒരു വിദ്യാർഥിക്ക് ടെലിവിഷനും സൗജന്യമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.