ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കായംകുളത്തെ രണ്ട് ബൂത്തിലും മാ വേലിക്കര മണ്ഡലത്തിലെ അഞ്ച് ബൂത്തിലും കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് തെളിവി ല്ലെന്ന് വരണാധികാരിയായ കലക്ടർ എസ്. സുഹാസ്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് സാധിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ റിപ്പോർട്ടിൽ കലക്ടർ വ്യക്തമാക്കി.
ഈ ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനമോ സി.സി ടി.വിയോ ഇല്ലായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും പരിശോധന നടത്തണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവ കള്ളവോട്ടിന് തെളിവായി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വരണാധികാരി സ്വീകരിച്ചത്. വോട്ടെടുപ്പ് സമയത്ത് ചലഞ്ച് ചെയ്തിട്ടില്ല.
കള്ളവോട്ട് നടന്നതായി കാണിച്ച് പരാതി നൽകുന്നതിൽ താമസ്സമുണ്ടായത് സംഭവത്തിൽ കൃത്യതയില്ലാത്തതിനാലാണെന്ന വിലയിരുത്തലാണ് കലക്ടർ നടത്തിയത്. കായംകുളത്ത് ഇടത് നഗരസഭ കൗൺസിലർ ഇരട്ടവോട്ട് ചെയ്തെന്നായിരുന്നു ആരോപണം. കായംകുളത്തെ 82, 89 ബൂത്തുകളിലും മാവേലിക്കരയിലെ 82, 68, 58, 77, 67 ബൂത്തുകളിലും കള്ളവോട്ട് നടന്നതായാണ് യു.ഡി.എഫ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.