കോട്ടയം: സംസ്ഥാനത്ത് അതിജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ആ വർത്തിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. ശബ രിമലയുമായി ബന്ധപ്പെട്ട് കലാപമാണ് സംഘ്പരിവാർ സംഘടനകളുട െ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിൽ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന കുറ്റപ്പെടുത്തലും പുതിയ റിപ്പോർട്ടിലുണ്ട്. സ്ഥിതി വിശേഷം ഗൗരവമായി കാണണമെന്നും പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കൂടുതൽ സുരക്ഷ വേണം. പാർട്ടി ഒാഫിസുകളും നേതാക്കളുെട വീടുകളും സ്ഥാപനങ്ങളും സർക്കാർ ഒാഫിസുകളും ആക്രമിക്കപ്പെടാം. പൊലീസ് സ്റ്റേഷനുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടാകും. മന്ത്രിമാർക്കും വാഹനങ്ങൾക്കും ഭീഷണിയുണ്ട്.
ശബരിമലയിൽ യുവതികള്‍ ദര്‍ശനം നടത്തിയതിെൻറ പേരില്‍ ആർ.എസ്.എസും ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന പ്രതിഷേധ സമരം നാടെങ്ങും കലാപം അഴിച്ചുവിടാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. കാര്യങ്ങൾ കൈവിട്ടുപോകാനുള്ള സാധ്യത തള്ളരുതെന്നും മുന്നറിയിപ്പുണ്ട്. അക്രമസംഭവങ്ങളെ പിന്തുണച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ ഇടപെടൽ ഉണ്ടാകും.
സമരവും അക്രമങ്ങളും ഒന്നോ രണ്ടോ ദിവസംകൊണ്ട് അവസാനിപ്പിക്കില്ല. കൃത്യമായ തിരക്കഥയനുസരിച്ചാണ് കലാപം. ഇതര മതസ്ഥരുടെ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായേക്കാം. പന്തളത്ത് മരിച്ച ചന്ദ്രൻ ഉണ്ണിത്താെൻറ സംസ്കാരചടങ്ങുകൾക്ക് ശേഷം സ്ഥിതിഗതികൾ വഷളായേക്കാം. ശബരിമല നടയടക്കുന്ന ജനുവരി 20വരെ സമരം മുന്നോട്ടുകൊണ്ടുപോകാനായി തെരുവിൽ ആക്രമണം അഴിച്ചുവിടുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.