തൃശൂർ: അഖിലേന്ത്യ കിസാൻസഭ 35ാം ദേശീയ സമ്മേളനം തൃശൂരിൽ തുടങ്ങി. പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്‍ററിലെ കെ. വരദരാജൻ നഗറിൽ പ്രതിനിധി സമ്മേളനത്തിന് അഖിലേന്ത്യ പ്രസിഡന്‍റ് ഡോ. അശോക് ധാവ്ളെ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ജോയിന്‍റ് സെക്രട്ടറി എൻ.കെ. ശുക്ല രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കിസാൻസഭ ജോയിന്‍റ് സെക്രട്ടറിമാരായ ഇ.പി. ജയരാജൻ, വിജു കൃഷ്ണൻ, പി. കൃഷ്ണ പ്രസാദ്, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പ്രസിഡന്‍റ് എം. വിജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ എ.സി. മൊയ്‌തീൻ, ട്രഷറർ എം.എം. വർഗീസ് എന്നിവർ പങ്കെടുത്തു.
അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്‍റ് എ. വിജയരാഘവൻ, സെക്രട്ടറി ബി. വെങ്കിട്ട്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, സി.ഐ.ടി.യു ജനറൽ സെക്രട്ടറി എ.ആർ. സിന്ധു, ദലിത്‌ശോഷൻ മുക്തിമഞ്ച് നേതാവ് സാമുവൽ രാജ്, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് ജനറൽ സെക്രട്ടറി ദില്ലി ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.
വെള്ളിയാഴ്ചയാണ് സമാപനം. സമാപന ദിവസം തൃശൂർ നഗരത്തിൽ റാലിക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.