രാത്രി 10 ആയാൽ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; ഉത്തരവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: രാത്രി സമയങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസില്‍ ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്. കെ.എസ്.ആര്‍.ടി.സി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.


രാത്രി 10 മുതല്‍ 6 വരെയുള്ള സമയങ്ങളിലാണ് യാത്രക്കാരായ സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തേണ്ടത്. മിന്നല്‍ സര്‍വീസുകൾ ഒഴികെ എല്ലാ സര്‍വീസുകൾക്കും ഉത്തരവ് ബാധകമാണ്. രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി എം. ഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Tags:    
News Summary - all ksrtc buses except minnal to have on demand stops for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.