തിരുവനന്തപുരം: പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കാത്തതിനാൽ സർവകക്ഷി സംഘം ഡൽഹിയിലേക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ട് പിൻവലിച്ചതിനെ തുടർന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ധരിപ്പിക്കാനാണ് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഒാഫിസ് സർവകക്ഷി സംഘത്തിന് കാണാനുള്ള അനുമതി നൽകിയില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ധനകാര്യ മന്ത്രിയെ കണ്ടോളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് മറുപടി നൽകിയത്. സംസ്ഥാന ധനമന്ത്രിയും താനും പിന്നീട് കേരളത്തിൽ നിന്നുള്ള എം.പി മാരും ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനാൽ വീണ്ടും ധനകാര്യമന്ത്രിയെ കാണാൻ വേണ്ടി ഡൽഹിയിലേക്കില്ല. ഇക്കാര്യത്തിലുള്ള കേരളത്തിെൻറ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നും പോയവർ സർവകക്ഷി സംഘത്തെ കാണരുതെന്ന് പറഞ്ഞിട്ടുണ്ടാവുമെന്നും അതിെൻറ തുടർച്ചയായിട്ടാവാം കാണാൻ അനുമതി നിഷേധിച്ചതെന്നും ബി.ജെ.പി സംഘത്തിെൻറ ഡൽഹി സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി മറുപടി നൽകി.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്ന്...
നോട്ട് പിൻവലിച്ചതിനെ തുടർന്നുണ്ടായ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സർവകക്ഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമം നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഒാഫിസ് സർവകക്ഷി സംഘത്തിന് കാണാനുള്ള അനുമതി നൽകിയില്ല.
കേരള നിയമസഭയുെട വികാരം ഉൾക്കൊള്ളാൻ പ്രധാനമന്ത്രി തയാറല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സർവകക്ഷി സംഘത്തിന് സമയം നൽകാതിരിക്കുന്നത് സംസ്ഥാനത്തോടു കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണ്. സംസ്ഥാനങ്ങളെ അംഗീകരിക്കുന്ന മര്യാദ കേന്ദ്ര ഭരണാധികാരികളെല്ലാം പാലിച്ചിരുന്നു. തനിക്കതൊന്നും ബാധകമല്ലെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ മറുപടി വ്യക്തമാക്കുന്നത്.
നിയമസഭയയെയും സംസ്ഥാനങ്ങളെയും അംഗീകരിക്കുകയെന്നത് ജനാധിപത്യ പ്രകിയയുടെ ഭാഗമാണ്.ഹിറ്റ്ലറിൽനിന്നും മുേസാളിനിയിൽ നിന്നും ആവേശമുൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടന നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാറിൽ നിന്ന് ജനാധപത്യ മര്യാദ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇൗ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. കേരള നിയമസഭ അംഗീകരിച്ച പ്രമേയം ഡൽഹിയിലെ കേരള റസിഡൻറ് കമീഷണർ മുഖേന പ്രധാനമന്ത്രിയുടെ ഒാഫിസിലെത്തിക്കുെമന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.