സമസ്ത പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കും


ചേളാരി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര മുശാവറ യോഗം തീരുമാനിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കും.

ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സിലബസ് സമിതിയുടെയും പ്രത്യേകം ക്ഷണിക്കപ്പെട്ട അക്കാദമിക് പ്രതിനിധികളുടെയും സംയുക്തയോഗം പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് അന്തിമരൂപം നല്‍കി.

സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15ന് രാവിലെ 10ന് മലപ്പുറത്ത് വിശദീകരണ സംഗമം നടത്താനും 16ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സ്ഥാപന ഭാരവാഹികളുടെ യോഗം ചേരാനും തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ വി. മൂസക്കോയ മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി.കെ. ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - All the new National Education Scheme will be implemented from the next academic year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.