അലനെയും താഹയേയും സി.പി.എം ഒര​ു മാസം മുന്നേ പുറത്താക്കി -കോടിയേരി

തിര​ുവനന്തപുരം: മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ യു.എ.പി.എ ചുമത്തിയ അലനെയും താഹയേയും സി.പി.എം പുറത്താക്കിയതാ ണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഏരിയ കമ്മിറ്റിയാണ്​ പുറത്താക്കിയത്​. ഈ നടപടിക്ക്​ ജി ല്ലാ കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഇരുവരേയും ഒരു മാസം മുമ്പേ തന്നെ പുറത്താക്കി യിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത്​ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

അലനും താഹയും മാവോയിസ്​റ്റുകളാണെന്ന കാര്യം പാർട്ടിക്ക് വ്യക്തമായി​ ബോധ്യപ്പെട്ടതിനാലാണ്​ പാർട്ടി നടപടിയെടുത്തത്​. അവർ ഒരേസമയം സി.പി.എമ്മിലും മാവോയിസ്​റ്റ്​ പാർട്ടിയിലും പ്രവർത്തിക്കുകയായിരുന്നു. അങ്ങനെ പ്രവർത്തിക്കാൻ പാർട്ടി അംഗങ്ങൾക്ക്​ അവകാശമില്ല. അതിനാലാണ്​ രണ്ടുപേരേയും പാർട്ടിയിൽ നിന്ന്​ പുറത്താക്കിയത്​. ഇക്കാര്യം ശനിയാഴ്​ച ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ കോഴിക്കോട്​ ജില്ലാ കമ്മിറ്റി റി​േപ്പാർട്ട്​ ചെയ്​തിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ഇരുവരും ഇപ്പോൾ സി.പി.എമ്മുകാരല്ല. അവർ ‘മാവോയിസ്​റ്റ്​ സിന്ദാബാദ്​’ എന്ന്​ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്​. അതുതന്നെ വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചു. എൻ.ഐ.എ കേസ​്​ എടുത്തതിനെ സി.പി.എം സംസ്ഥാന സെക്ര​ട്ടേറിയേറ്റ്​ വിമർശിച്ചിട്ടുണ്ട്​. അത്​ സി.പി.എമ്മുകാരാണോ മാവോയിസ്​റ്റുകളാണോ എന്ന്​ നോക്കിയിട്ടല്ല. കേരള പൊലീസ്​ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ്​ സംസ്ഥാന സർക്കാറി​​​​െൻറ അനുവാദം ചോദിക്കാതെ എൻ.​െഎ.എ ഏറ്റെടുത്ത നടപടി​ തെറ്റാണ്​. ഇൗ തീരുമാനം പുനഃപരിശോധിക്കണമെന്ന്​ മുഖ്യമന്ത്രി കേ​ന്ദ്ര സർക്കാറിനോട്​ ആവശ്യ​െപ്പട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Allen and thaha removed from cpm said kodiyeri -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.