കൊച്ചി: കെ-റെയിൽ നരകത്തിലെ പദ്ധതിയാണെന്ന് സാങ്കേതിക വിദഗ്ധനും റെയിൽവേ മുൻ എൻജിനീയറുമായ അലോക് കുമാർ വർമ. കേരളത്തിലെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക വ്യവസ്ഥകളുടെ നിലനിൽപിനെ തകർക്കുന്നതാണിത്.
ആദ്യവസാനം അബദ്ധങ്ങൾ നിറഞ്ഞതാണ് പദ്ധതി രൂപരേഖ. കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വിനാശ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അതി രഹസ്യരേഖയെന്ന് സർക്കാർ വിശേഷിപ്പിച്ച ഡി.പി.ആർ തയാറാക്കുന്നതിനുമുമ്പ് നടക്കേണ്ട സുപ്രധാന പഠനങ്ങൾപോലും നടത്തിയിട്ടില്ല. തിരിച്ചടക്കേണ്ട വായ്പയുടെ ഭീമമായ പലിശയും പരിഗണിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച് സർക്കാറുമായി തുടർ ചർച്ചക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധസമിതി പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.