കൊച്ചി: ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ജിഷവധക്കേസിൽ അമീറുലിന് ലഭിച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ.ആളൂർ. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാർഹനായത്.
കുറ്റക്കാരനെന്ന് തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷന്‍റെ വാദം. അതിനാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് താൻ വാദിക്കുമെന്നും അഡ്വ.ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.