കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങളും ഹജ്ജ് സർവിസും പുനരാരംഭിക്കുന്നതിന് കേന്ദ്രത്തിൽ ശ്രമം നടത്തുെമന്ന് കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. എയർപോർട്ട് അതോറിറ്റിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ (സി.എസ്.ആർ) 65 ലക്ഷം രൂപ ചെലവിൽ കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിർമിച്ച അർബുദ നിർണയ-വയോജന പരിചരണകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡൽഹിയിലെത്തിയ ശേഷം വ്യോമയാന മന്ത്രിയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. പ്രശ്നമുണ്ടാകുന്ന സാഹചര്യങ്ങളിൽ പരസ്പരം സഹകരിക്കുന്നതാണ് മലപ്പുറത്തിെൻറ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. കെട്ടിടത്തിെൻറ താക്കോൽ എയർപോർട്ട് അതോറിറ്റി ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ശ്രീകുമാർ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീനക്ക് കൈമാറി. എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, കൊണ്ടോട്ടി നഗരസഭ വൈസ് ചെയർേപഴ്സൺ കെ. ആയിഷാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമ്മ മണ്ണറോട്ട്, എൻ.എച്ച്.എം ഡി.പി.എം ഡോ. ഷിബുലാൽ, എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
അതോറിറ്റി ദേശീയ ഗ്രാമീണാരോഗ്യദൗത്യവുമായി (എൻ.ആർ.എച്ച്.എം) സഹകരിച്ചാണ് 1,805 ചതുരശ്ര അടിയിൽ കെട്ടിടം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.