കാസർകോട്: അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. പുതിയ സമരമാർഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് നഗരസഭ വനിത കോൺഫറൻസ് ഹാളിൽ നടന്ന ടൂറിസം വികസന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം വളരണമെങ്കിൽ ചിന്താഗതിയിലാണ് മാറ്റമുണ്ടാകേണ്ടത്. ഇന്ത്യയിൽ വിനോദസഞ്ചാര രംഗത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. അത് പ്രവർത്തനത്തിെൻറ ഫലമാണ്. വിനോദസഞ്ചാര മേഖലയിൽ എല്ലാ സാധ്യതകളുമുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ, അത് വേണ്ട രീതിയിൽ വിനിയോഗിക്കുന്നില്ലെന്നു മാത്രം. ഇന്ത്യയിൽ ഇന്ന് മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 6.88 ശതമാനം വരുമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണ്.
െഎ.ടി മേഖലയിൽ പുതിയ സാേങ്കതിക വിദ്യകൾ കൊണ്ടുവന്നാൽ വിനോദസഞ്ചാര മേഖലക്കും അത് ഗുണം ചെയ്യും. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന മേഖലകളാണ് െഎ.ടിയും ടൂറിസവും. കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടയുടെ വികസനം സംബന്ധിച്ച് പുരാവസ്തു വകുപ്പുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മൂന്നു വർഷംകൊണ്ട് വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോഴത്തേതിൽ നിന്നും ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.