കൊച്ചി: ബി.ജെ.പിയിലേക്ക് വരുന്നവർക്കെല്ലാം സ്ഥാനം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കഴിവ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുത്തത്. ബി.ജെ.പി ഒരു കുടുംബസ്വത്തല്ലെന്നും കണ്ണന്താനം പറഞ്ഞു .
ബി.ജെ.പിയിൽ ചേർന്ന ടോം വടക്കന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്നറിയില്ല. അത് കേരളത്തിലെ പാർട്ടി നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. ടോം വടക്കൻ വർഷങ്ങളായി കോൺഗ്രസിന്‍റെ ശബ്ദമായിരുന്നു. അദ്ദേഹം പാർട്ടിയിൽ എത്തിയത് ബി.ജെ.പിയുടെ പ്രവർത്തനം നല്ലതെന്ന് മനസിലാക്കിയാവാമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയാണെങ്കിൽ പത്തനംതിട്ട സീറ്റ് തെരഞ്ഞെടുക്കും. രാജ്യസഭാംഗം എന്ന നിലയിൽ മൂന്നര വർഷം കൂടിയുള്ളതിനാൽ ലോക്സഭയിലേക്ക് മൽസരിക്കേണ്ട ആവശ്യമില്ല. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.