ന്യൂഡൽഹി: രാജസ്ഥാൻ ബി.ജെ.പിക്കുള്ളിലെ എതിർപ്പിനിടയിലും കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭാ തെരഞ്ഞെടുപ്പിന് സമർപ്പിച്ച പത്രികകൾ പരിശോധനയിൽ സാധുവായതോടെ അദ്ദേഹത്തിെൻറ രാജ്യസഭാംഗത്വം ഉറപ്പായി. കേരളക്കാരനായ കണ്ണന്താനത്തെ രാജസ്ഥാനിൽ കൊണ്ടുവന്ന് സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പിക്കുള്ളിലെ എതിർപ്പ് പുറത്തുവന്നെങ്കിലും മറ്റാരും പത്രികകൾ സമർപ്പിച്ചിട്ടില്ല. നവംബർ ഒമ്പതിന് കണ്ണന്താനം തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചേക്കും.
200 അംഗ നിയമസഭയിൽ 159 സീറ്റ് ബി.ജെപിക്കുള്ള രാജസ്ഥാനിൽ ഒഴിവ് വന്ന ഏക രാജ്യസഭാ സീറ്റാണ് കണ്ണന്താനത്തിന് നൽകിയത്. കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി ആക്കിയതിനാലാണ് ഒരു സീറ്റ് ഒഴിവുവന്നത്. ഇത് കണ്ണന്താനത്തിന് നൽകാൻ പാർട്ടി ദേശീയ നേതൃത്വം തീരുമാനിച്ചതിൽ സംസ്ഥാനത്തെ നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു.
മുതിർന്ന ബി.ജെ.പി എം.എൽ.എ ഗൺശ്യാം തിവാരി എതിർപ്പുമായി രംഗത്തുവരുകയും ചെയ്തു. സംസ്ഥാനത്തിെൻറ പുറത്തുനിന്നുള്ള ഒരാളെ മത്സരിപ്പിക്കുന്നത് പ്രവർത്തകരുടെ അവകാശത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് തിവാരി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.