തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള ഡീസൽ-പെേട്രാൾ ഒാേട്ടാകൾ ബദൽ ഇന്ധനങ്ങളിലേക്ക് മാറ്റണമെന്ന നിർദേശം സർക്കാറിെൻറ സജീവപരിഗണനയിൽ. മലിനീകരണം കുറക്കുന്നതിെൻറ ഭാഗമായി ഒാേട്ടാകൾ വൈദ്യുതി, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിൽ ഏതെങ്കിലുമൊന്നിലേക്ക് മാറ്റണമെന്നാണ് കേന്ദ്രനിർദേശം. കേരള മോേട്ടാർ വാഹനച്ചട്ടം ഭേദഗതി ചെയ്ത് മാത്രമേ ഇക്കാര്യം നടപ്പാക്കാനാകൂ. ഇൗ സാഹചര്യത്തിൽ വിഷയം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കയച്ചിരിക്കുകയാണ് സർക്കാർ.
വാഹനം ഒറ്റയടിക്ക് മാറ്റുക എന്നത് വലിയ സാമ്പത്തികഭാരമുണ്ടാക്കുന്നതാണെന്നാണ് തൊഴിലാളികളുടെ നിലപാട്. നിർബന്ധിതസ്വഭാവത്തിൽ വാഹനം നിരത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നാൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ ഗാരൻറി നിൽക്കുകയോ സബ്സിഡി അനുവദിക്കുകയോ ചെയ്യണമെന്ന് തൊഴിലാളിസംഘടനകൾ ആവശ്യപ്പെടുന്നു.
അതേസമയം, നിലവിലെ വാഹനങ്ങൾ തന്നെ ബദൽ ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ള സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് കിറ്റുകളും ലഭ്യമാണ്. വാഹനം ഒന്നാകെ മാറ്റുന്നതിനെ അപേക്ഷിച്ച് കിറ്റുകൾ ചെലവ് കുറഞ്ഞവയുമാണ്. കെ.എസ്.ആർ.ടി.സി ബസുകൾ കിറ്റ് വാങ്ങി ഡീസലിൽനിന്ന് സി.എൻ.ജിയിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിൽ കിറ്റുകൾ വാങ്ങുന്നതിലും സർക്കാർ ഗാരൻറിയോ സബ്സിഡിയോ അനിവാര്യമാണെന്നാണ് ഒാേട്ടാ തൊഴിലാളികളുടെ നിലപാട്.
പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ പ്രതിവർഷം കോടികളാണ് ചെലവഴിക്കുന്നത്. മലിനീകരണം തടയൽ പരിസ്ഥിതി സൗഹാർദ നടപടിയായി കണ്ട് ഒാേട്ടാകൾ ബദൽ ഇന്ധനങ്ങളിലേക്ക് മാറ്റുന്നതിന് സഹായം അനുവദിക്കണമെന്നും ആവശ്യമുയരുന്നു.
പുതിയ സാഹചര്യങ്ങൾ മുന്നിൽകണ്ട് സംസ്ഥാനത്ത് പ്രകൃതിവാതക ഇന്ധന വിതരണം വിപുലപ്പെടുത്താനുള്ള പദ്ധതികളും സജീവമാണ്. 200 സി.എന്‍.ജി സ്റ്റേഷനുകള്‍ സംസ്ഥാനത്ത് തുറക്കാനാണ് ഐ.ഒ.സിയുടെ തീരുമാനം. എല്ലാ ജില്ലകേന്ദ്രങ്ങളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങൾ തുറക്കാനും ആലോചനയുണ്ട്. 2020 ഒാടെ 50000 ഇ-ഒാേട്ടാകൾ നിരത്തിലിറക്കാനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.