ആലുവ: ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയെ പൊലീസ് പിടികൂടി. എന്നാൽ, കുട്ടിയെ കണ്ടെത്താനായില്ല. പ്രതി അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മദ്യലഹരിയിൽ ആയിരുന്നു ഇയാൾ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇപ്പോഴും ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
ഗാരേജിന് സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന കുട്ടിയെയാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ കാണാതായത്. ഇവരുടെ വീടിന് മുകളിൽ താമസിച്ചിരുന്ന അസം സ്വദേശിയായ അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആലുവ ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇയാൾ കെ.എസ്.ആർ.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടു എന്ന് നാട്ടുകാർ അറിയിച്ചെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.