ആലുവ: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേരെ കൂടി പൊലീസ് ചോദ്യം ചെയ്യുന്നു. തട്ടിക്കൊണ്ടുപോയ അസം സ്വദേശി അസഫാക് ആലത്തെ വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പുറമെയാണ് ഇയാളുടെ രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നാണ് അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പണം വാങ്ങിച്ച് കുട്ടിയെ മറ്റൊരാൾക്കു കൈമാറിയെന്ന് അസഫാക് പൊലീസിനോട് സമ്മതിച്ചതായാണ് അറിയുന്നത്. സുഹൃത്തിന്‍റെ സഹായത്തോടെയാണ് സക്കീർ ഹുസൈൻ എന്നയാൾക്ക്കുട്ടിയെ കൈമാറിയത്.
തോട്ടക്കാട്ടുകര ഭാഗത്തുനിന്നാണ് പ്രതിയെ രാത്രി കസ്റ്റഡിയിലെടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ ഇവിടെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ രണ്ടുദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സി.സി.ടി.വി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.