ആലുവ: ആലുവ ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടയിൽ മലപ്പുറം കൊണ്ടോട്ടി വാഴക്കാട് സ്വദേശി തോണിച്ചാലിൽ വീട്ടിൽ അബ്ദു മകൻ ഹാഫിസ് (22) നെ ആലുവ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും ഒൻപത് എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും വാങ്ങിയ എൽ.എസ്.ഡി ആലുവയിൽ വിൽപ്പനയ്ക്കായി ആവശ്യക്കാരനെ കാത്തുനിൽക്കുമ്പോഴാണ് പിടികൂടിയത്. ജില്ലയിൽ തന്നെ എക്സൈസ് പിടികൂടിയതിൽ ഈ ഇനത്തിലുള്ള കേസുകളിൽ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്.
ഡി.ജെ പാർട്ടിക്കും മറ്റും ഉപയോഗിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ് ചെറിയ കഷണങ്ങൾ ആക്കി നാക്കിനടിയിൽ വച്ചാൽ മണിക്കൂറുകളോളം ലഹരി നൽകുന്നവയാണ്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ ഇ. കെ റെജിമോൻ നേതൃത്വം നൽകിയ റെയ്‌ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എ. ബി സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റി. എൻ ശ്രീരാജ്, അരുൺ കുമാർ, എം. കെ പ്രസന്നൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.