'തോമസ് ഐസക്, ആ 'വ്യാമോഹം' ദലിതർക്കില്ല; തുടങ്ങിയത്​ ഇ.എം.എസ്'

തൃശൂർ: സംവരണത്തിലൂടെ സമുദായത്തി​െൻറ സാമൂഹ്യ പിന്നോക്കാവസ്ഥ ഇല്ലാതാക്കാനാകുമെന്നത് വ്യാമോഹം മാത്രമാണെന്ന ധനമന്ത്രി ധനമന്ത്രി തോമസ്​ ഐസക്കി​െൻറ പ്രസ്​താവനക്ക്​ പ്രതികരണവുമായി സാമൂഹിക പ്രവർത്തകനും ഗവേഷകനുമായ അമൽ സി. രാജൻ.
 സംവരണം കൊണ്ട് ദാരിദ്ര്യം മാറ്റാം എന്ന വ്യാമോഹം ദലിത് -പിന്നാക്ക വിഭാഗങ്ങളിലെ സംവരണീയർക്കില്ല. അതുള്ളത് 'സവർണ്ണ സാമ്പത്തിക സംവരണവാദി' കൾക്കു മാത്രമാണ്​. ഐസക് 'വ്യാമോഹം' എന്നു വിശേഷിപ്പിച്ച ആശയം ആദ്യമായി ആവിഷ്കരിച്ചതു തന്നെ മുന്നാക്ക വിഭാഗക്കാരനായ ഇ.എം.എസ് നമ്പൂതിരിപ്പാടാണ് -അമൽ ഫേസ്​ബുക്​ പോസ്​റ്റിൽ വ്യക്​തമാക്കി.

സവർണ സാമ്പത്തിക സംവരണവാദികളാണ്​ 'സാമ്പത്തിക പിന്നാക്കാവസ്ഥ' എന്ന പേരിൽ സംവരണം തേടുന്നത്. സാമൂഹ്യ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും മാറാൻ സംവരണം മതിയാകില്ലെന്നും സമൂഹത്തിൽ സ്ട്രക്ചറിൽ തന്നെ പൊളിച്ചെഴുത്തു വേണമെന്നും അതിനായി, അധ്വാനിക്കുന്നവരെ വർഗാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് തോമസ് ഐസക് ബോധവൽക്കരിക്കാൻ ശ്രമിക്കുന്നത്. എങ്കിൽ ഈ കാര്യം എൽ.ഡി.എഫ്​ സംവരണ നയത്തെ വിമർശിക്കുന്ന പിന്നാക്കക്കാരോട് പറയുന്നതിനു പകരം 'സാമ്പത്തിക സംവരണം' ആവശ്യപ്പെടുന്ന മുന്നാക്കക്കാരെ പറഞ്ഞു മനസ്സിലാക്കാത്തതെന്താണ്​? മുന്നാക്ക സംവരണം ആവശ്യപ്പെട്ടുവന്ന ജി. സുകുമാരൻ നായരേയും സവർണ സഖാക്കളേയും 'സംവരണത്തിലൂടെ ദാരിദ്ര്യം മാറില്ല 'എന്ന യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ വിവാദം വല്ലതുമുണ്ടാകുമായിരുന്നോ എന്നും അമൽ ചോദിച്ചു.

ഫേസ്​ബുക്​ പോസ്​റ്റി​െൻറ ​പൂർണ രൂപം:

" സംവരണത്തിലൂടെ സമുദായത്തിൻ്റെ സാമൂഹ്യ പിന്നാക്കാവസ്ഥയോ ദാരിദ്ര്യമോ ലഘൂകരിക്കാനാവും. എന്നാൽ ഇല്ലാതാക്കാനാവും എന്നത് വ്യാമോഹം മാത്രമാണ് " എന്നാണ് ഡോ: തോമസ് ഐസക്ക് പറയുന്നത്.

സംവരണം കൊണ്ട് ദാരിദ്ര്യം മാറ്റാം എന്ന വ്യാമോഹം എന്തായാലും ദളിത് -പിന്നാക്ക വിഭാഗങ്ങളിലെ സംവരണീയർക്കില്ല. അതുള്ളത് 'സവർണ്ണ സാമ്പത്തിക സംവരണവാദി' കൾക്കു മാത്രമാണ്. അവരാണ് 'സാമ്പത്തിക പിന്നാക്കാവസ്ഥ ' എന്ന പേരിൽ സംവരണം തേടുന്നത്. ഐസക്ക് "വ്യാമോഹം''എന്നു വിശേഷിപ്പിച്ച ആശയം ആദ്യമായി ആവിഷ്ക്കരിച്ചതു തന്നെ മുന്നാക്ക വിഭാഗക്കാരനായ ഇ എം എസ് നമ്പൂതിരിപ്പാടാണ്.

സംവരണം കൊണ്ട് (മാത്രം) സാമൂഹ്യ പിന്നാക്കാവസ്ഥ ഇല്ലാതാക്കാനാകുമെന്നാണോ ഭരണഘടന ലക്ഷ്യംവക്കുന്നത്?

ചില സാമൂഹ്യ വിഭാഗങ്ങൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവർക്ക് അധികാരത്തിലും പദവികളിലും ഭരണനിർവ്വഹണത്തിലും ആനുപാതിക പ്രാതിനിധ്യം കിട്ടുന്നില്ല.
ആനുപാതിക പ്രാതിനിധ്യമില്ലാത്തവർക്ക് അതു ബോധപൂർവ്വം ഉറപ്പുവരുത്തണം. അതിനാണ് സംവരണം. ഭരണഘടനയുടെ ഭാഷയിൽ പറഞ്ഞാൽ Adequately represented അല്ലാത്തവർക്ക് അതുറപ്പു വരുത്തുക എന്നതാണ് സംവരണത്തിൻ്റെ ലക്ഷ്യം.

സംവരണം വഴി ലഭിക്കുന്ന സർക്കാർ ഉദ്യോഗം കൊണ്ടു (മാത്രം ) 'പിന്നാക്കാവസ്ഥ ' (?)യോ ദാരിദ്ര്യമോ മറികടക്കാം എന്നു കരുതി മറ്റൊരു പണിയും ചെയ്യാതെ കാത്തിരിക്കുന്നവർ ഏതായാലും ദളിത്-പിന്നാക്ക വിഭാഗക്കാരിലില്ല. അങ്ങനെ ആരെങ്കിലും കേരളത്തിലുണ്ടെങ്കിൽ അത് മലയാള സിനിമകളിൽ കാണുന്ന പ്രിവിലേജ്ഡ് നായകരോ അവരുടെ പ്രതിബിംബങ്ങളോ മാത്രമാണ്.

സാമൂഹ്യ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും മാറാൻ സംവരണം മതിയാകില്ലെന്നും സമൂഹത്തിൽ സ്ട്രക്ചറിൽ തന്നെ പൊളിച്ചെഴുത്തു വേണമെന്നും അതിനായി, അധ്വാനിക്കുന്നവരെ വർഗ്ഗാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് സഖാവ് തോമസ് ഐസക്ക് ബോധവൽക്കരിക്കാൻ ശ്രമിക്കുന്നത്.

എങ്കിൽ ഈ കാര്യം LDF സംവരണ നയത്തെ വിമർശിക്കുന്ന പിന്നാക്കക്കാരോട് പറയുന്നതിനു പകരം
"സാമ്പത്തിക സംവരണം'' ആവശ്യപ്പെടുന്ന മുന്നാക്കക്കാരെ പറഞ്ഞു മനസ്സിലാക്കാത്തതെന്ത്??

EWS സംവരണം ആവശ്യപ്പെട്ടുവന്ന ജി സുകുമാരൻ നായരേയും സവർണ്ണ സഖാക്കളേയും 'സംവരണത്തിലൂടെ ദാരിദ്ര്യം മാറില്ല 'എന്ന യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ വിവാദം വല്ലതുമുണ്ടാകുമായിരുന്നോ??

Amal C Rajan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.