സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റോബോട്ടിക് ക്യാമറ‍യിൽ പതിഞ്ഞത് ശരീര ഭാഗമല്ലെന്ന് സ്ഥിരീകരണം. സ്കൂബ ഡൈവിങ് സംഘങ്ങൾ ടണലിലെ ഈ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ടണലിന്‍റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായത്‌ വലിയ വീഴ്ചയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

മാലിന്യം റെയില്‍വേ കൈകാര്യം ചെയ്യുന്നതടക്കം പരിശോധിക്കും. രക്ഷാപ്രവര്‍ത്തനത്തോട് നിലവില്‍ റെയില്‍വേ സഹകരിക്കുന്നുണ്ട്. റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടും. ടണലിന്‍റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം മലിനമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംവിധാനം ഏര്‍പ്പാടാക്കും. ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തുരങ്ക കനാലിന്‍റെ ദൂരം 117 മീറ്റർ

ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യിയെ (47) കാണാതായത്. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന​ടു​ത്ത തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ടുകയായിരുന്നു. റെ​യി​ൽ​വേ ക​രാ​ർ ന​ൽ​കി​യ​തു​പ്ര​കാ​ര​മാ​ണ്​ ജോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ തോ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ട​യി​ൽ ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​ം ഇ​വ​ർ പു​റ​ത്തെ​ത്തി​ച്ച​ിരുന്നു.

ഇതിനിടെ ഇന്നലെയുണ്ടായ മ​ഴ​യി​ൽ തോ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നിരുന്നു. അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് ക​ര​യ്ക്കു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജോ​യി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്ന്​ സു​ഹൃ​ത്തു​ക​ൾ പ​റ​ഞ്ഞു.

തോ​ട്ടി​ലെ കു​ന്നോ​ളം മാ​ലി​ന്യ​മാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാക്കുന്നത്. തോ​ട് ക​ട​ന്നു​പോ​കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ജോ​യി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടില്ല. ജോയിയെ കാണാതായ തുരങ്ക കനാലിന്‍റെ ദൂരം 117 മീറ്റാണ്. ഇതിൽ 100 മീറ്ററിലെ പരിശോധന പൂർത്തിയായി. ഇന്ന് തന്നെ കനാലിലെ പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - amayizhanchan canal rescue mission update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.