തൃശൂർ: ബാലിയും സുഗ്രീവനും ആദ്യമൊന്നുപകച്ചു. ശ്രീരാമനും ലക്ഷ്മണനും ഹനുമാനും കൂട്ടിനു വന്നപ്പോൾ ചോർന്നുപോയ ധൈര്യം പതുക്കെ വീണ്ടെടുത്തു. കേരള കലോത്സവത്തിലെ ‘ശംഖുപുഷ്പം’ വേദിയുടെ അണിയറയിലെത്തിയ അപൂർവാതിഥിയാണ് കൂടിയാട്ടം കലാകാരികളെ അമ്പരപ്പിച്ചത്. ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ബാലിവധം അവതരിപ്പിച്ചെത്തിയ കലാകാരികൾക്ക് അഭിനന്ദനവുമായി വന്നത് ജർമൻ വനിത ദോറോസ്തിയായിരുന്നു. പത്തനംതിട്ട റാന്നി സിറിയൻ ക്രിസ്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ നിയമോളും സംഘവും അരങ്ങിൽ കാഴ്ചവെച്ച അഭിനയത്തിൽ മതിമറന്നാണ് പത്തു വർഷമായി കേരളത്തിലുള്ള ദോറോസ്തി മച്ചിങ്ങൽ പ്രശംസിക്കാനെത്തിയത്. കലാകാരികളുമായി കുശലം പറഞ്ഞ അവർ വീണ്ടും സദസ്സിലൊരാളായി. നിയ മോൾ (ബാലി), അമിത പി. ഷാജി (സുഗ്രീവൻ), ലക്ഷ്മി (താര), ശ്രീലക്ഷ്മി എസ്. കുറുപ്പ് (ശ്രീരാമൻ), നികിത മറിയ ഷിബു (ലക്ഷ്മണൻ), എസ്. പൗർണമി (ഹനുമാൻ), ജെർലിൻ (അംഗദൻ) എന്നിവരാണ് വേഷമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.