ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ ചേലക്കാട് കാളിയപ്പൻ എന്ന വിശ്വനാഥനെയാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 400 വര്‍ഷത്തിലധികം പഴക്കമുള്ള നവരത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണപ്പതക്കമാണ് കാണാതായത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ വിഷു, കളഭം, ഉല്‍സവം, ആറാട്ട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് തിരുവാഭരണം സ്ട്രോങ്ങ് റൂമില്‍ നിന്ന് പുറത്തെടുക്കുക.
കഴിഞ്ഞ ക്ഷേത്രോല്‍സവത്തിന് ശേഷമാണ് തിരുവാഭരണം നഷ്ടമായത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുവാഭരണം കാണാതായതിനെ തുടര്‍ന്നു മേല്‍ശാന്തിമാരടക്കം ഇരുപതിലേറെപ്പേരെ പല ഘട്ടങ്ങളിലായി ചോദ്യംചെയ്തിരുന്നു. ക്ഷേത്രത്തിലെ തൂപ്പുജോലിക്കാരടക്കം അമ്പതോളം പേരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.