കൽപറ്റ: അമ്പലവയല്‍ ആയിരംകൊല്ലിയില്‍ അറുപത്തെട്ടുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യം നിര്‍വഹിച്ചത് പെൺകുട്ടികള്‍ തന്നെയെന്ന നിഗമനത്തിൽ പൊലീസ്. എന്നാല്‍, ഉമ്മക്കും രണ്ടു പെൺകുട്ടികൾക്കുമായി ഈ ക്രൂരകൃത്യം ചെയ്യാൻ കഴിയില്ലെന്നും പിന്നിൽ വേറെ ആളുകള്‍ ഉണ്ടെന്നുമാരോപിച്ച് കൊല്ലപ്പെട്ട മുഹമ്മദിെൻറ രണ്ടാം ഭാര്യ സക്കീന രംഗത്തെത്തി. രണ്ടു പെൺകുട്ടികള്‍ക്ക് കൃത്യം നിര്‍വഹിക്കാന്‍ കഴിയില്ലെന്നാണ് വാദം. ഒരു കണ്ണിെൻറ കാഴ്ച പോവുകയും മറ്റേ കണ്ണിന് 10 ശതമാനം മാത്രം കാഴ്ചയുമുള്ള ഭർത്താവ് ഉപദ്രവിച്ചെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. കൈയും കാലും വെട്ടിയിട്ട് ചാക്കിൽ കെട്ടി കൊണ്ടിടാൻ പെണ്‍കുട്ടികള്‍ക്ക് കഴിയില്ലെന്നും കൊലക്കുപിന്നിൽ തെൻറ സഹോദരനാണെന്നും സക്കീന ആരോപിച്ചു.
എന്നാൽ, പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന പെൺകുട്ടികളാണ് കൊല നടത്തിയതെന്ന കണ്ടെത്തലിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിഗമനമെന്ന് ഡിവൈ.എസ്.പി എം.ഡി. സുനിൽ 'മാധ്യമ'ത്തോട് പറഞ്ഞു. സക്കീനയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ഫോൺ ലൊക്കേഷനും മറ്റും പരിശോധിച്ചതിനുശേഷമാണ് അറസ്റ്റെന്നും സുൽത്താൻ ബത്തേരി സി.ഐ കെ.പി. ബെന്നി വ്യക്തമാക്കി.
ബുധനാഴ്ച കല്പറ്റ ഡിവൈ.എസ്.പി എം.ഡി. സുനിലിെൻറ നേതൃത്വത്തിൽ പൊലീസ് തെളിവെടുത്തു. പെണ്‍കുട്ടികളെയും ഉമ്മയെയും കൃത്യം നടന്ന വീട്ടിലും മൃതദേഹം ചാക്കില്‍ക്കെട്ടി തള്ളിയ സമീപത്തെ കുഴിയുടെ പരിസരത്തും എത്തിച്ചാണ് തെളിവെടുത്തത്. കൊലക്ക് ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും വീട്ടില്‍നിന്നു കണ്ടെടുത്തു. മൃതദേഹം കൊണ്ടുപോയ ബാഗും മുഹമ്മദിെൻറ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.
മുഹമ്മദ് ഉമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും തുടര്‍ന്നുണ്ടായ ബലപ്രയോഗത്തിനിടെ കോടാലികൊണ്ടുള്ള അടിയേറ്റ് മരിച്ചുവെന്നുമാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവശേഷം കുട്ടികളില്‍ ഒരാൾ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.