കോട്ടയം: പരീക്ഷഹാളിൽ കോപ്പിയടിച്ചതിന് ഇറക്കിവിട്ടതിനെത്തുടർന്ന് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനി അഞ്ജുവെൻറ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആംബുലൻസിന് മുന്നിൽ നാട്ടുകാർ കുത്തിയിരുന്നത്. ഒടുവിൽ പി.സി. ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർക്കൊടുവിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനെ തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ സമ്മതിച്ചു.
കോളജ് അധികൃതർക്കെതിരെ നടപടി വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. 20 മിനുറ്റോളം ഇവർ ആംബുലൻസിന് മുമ്പിൽ കുത്തിയിരുന്നു. പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പി.സി. ജോർജ് എം.എൽ.എ ഉറപ്പ് നൽകി. ബി.ജെ.പി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
ചേർപ്പുങ്കലിലെ വിദ്യാർഥിനി അഞ്ജുവിെൻറ മരണത്തിൽ കേളജിനെതിരെ ഗുരുതര ആരോപണമാണ് പിതാവും ബന്ധുക്കളും ഉന്നയിച്ചിട്ടുള്ളത്. അഞ്ജു കോപ്പി അടിച്ചിട്ടില്ലെന്നും ഹാൾ ടിക്കറ്റിന് പിറകിലുള്ളത് മകളുടെ കൈയക്ഷരമല്ലെന്നും അത് അവർ തന്നെ എഴുതി പിടിപ്പിച്ചതാണെന്നും പിതാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചേർപ്പുങ്കൽ ബിഷപ് വയലിൻ മെമ്മോറിയൽ കോളേജിലെ പ്രിൻസിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മകൾ ജീവനൊടുക്കിയത് മാനസിക പീഡനം സഹിക്കാതെയാണ്. കോളജ് അധികൃതർ അഞ്ജു കോപ്പിയടിച്ചെന്നതിന് തെളിവായി കാണിച്ച ഹാൾടിക്കറ്റിന് പിറകിലെ കൈയക്ഷരം അവളുടേതല്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ കോളേജ് അധികൃതർ കൃത്രിമം കാട്ടിയെന്നും പിതാവ് ആരോപിച്ചു.
ആനക്കല്ല് പൂവത്തോട് ഷാജി -സജിത ദമ്പതികളുടെ മകൾ ബിരുദ വിദ്യാർഥിനി അഞ്ജു പി. ഷാജി (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പരീക്ഷ എഴുതാൻ പോയ വിദ്യാർഥിനി തിരിച്ചെത്തിയിരുന്നില്ല. പിന്നീട് മൃതദേഹം മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. പരീക്ഷയിൽ കോപ്പി അടിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽനിന്ന് ഇറക്കിവിട്ടതായി വിവരം ലഭിച്ചിരുന്നു.
ആരോപണം ഉയർന്നതോടെ, വിദ്യാർഥിനി പാഠഭാഗങ്ങൾ പകർത്തിക്കൊണ്ടുവന്നെന്ന് പറയുന്ന ഹാൾ ടിക്കറ്റും പരീക്ഷ ഡ്യൂട്ടിയിലെ അധ്യാപകെൻറ നിർദേശപ്രകാരം പ്രിൻസിപ്പൽ ഇത് പിടിച്ചെടുക്കുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങളും അധികൃതർ ഇന്നലെ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.