തിരുവനന്തപുരം: 9188 100 100 എന്ന നമ്പറിൽ വിളിക്കൂ, സംസ്ഥാനത്ത് എവിടെയായാലും ഉടൻ എത്തും ആംബുലൻസ്. റോഡപകടങ്ങളിൽപ്പെടുന്നവരെ അതിവേഗം ആശുപത്രിയിലെത്തിക്കും. സംസ്ഥാനത്ത് എവിടെ റോഡപകടമുണ്ടായാലും അടിയന്തര ചികിത്സ ലഭ്യമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) പൊലീസും ചേർന്ന് രൂപവത്കരിച്ച ഒറ്റനമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് നൽകിയാണ് തുടക്കം കുറിച്ചത്.
ആയിരത്തോളം സ്വകാര്യആംബുലൻസുകളാണ് പദ്ധതിയിലുള്ളത്. അപകടസ്ഥലത്തുനിന്ന് ഇൗ മൊബൈൽ നമ്പറിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കൺേട്രാൾ റൂമിൽ വിളി എത്തും. ഇവിടെ പ്രത്യേക പരിശീലനം ലഭിച്ച സംഘം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പിൽ അടയാളപ്പെടുത്തും. തുടർന്ന് ഏറ്റവും അടുത്ത ആംബുലൻസിലെ ജീവനക്കാർക്ക് വിവരം കൈമാറും. ഇതിന് ൈഡ്രവർമാർക്ക് പൊലീസും ഐ.എം.എയും പരിശീലനവും നൽകിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ കൺട്രോൾറൂമിൽ 24 മണിക്കൂറും ആംബുലൻസ് സേവനം ലഭിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ, സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൽഫി എന്നിവർ അറിയിച്ചു.
പൊലീസിെൻറയും രമേശ് കുമാർ ഫൗണ്ടേഷെൻറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോഗോ രമേശ് കുമാർ ഫൗണ്ടേഷൻ അംഗം ഡോ. ശ്യാമളകുമാരിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നിലവിൽ നോൺ ഐ.സി.യു ആംബുലൻസുകൾക്ക് മിനിമം 500 രൂപയും ഐ.സി.യു ആംബുലൻസുകൾക്ക് 600 രൂപയുമാണ് വാടക. കൂടുതൽ ഒാടിയാൽ, കിലോമീറ്ററർ ഒന്നിന് 10 രൂപ അധികം നൽകണം. രോഗിയോ, കൂടെയുള്ളവരോ ആണ് വാടക നൽകേണ്ടത്.
പ്രത്യേക സാഹചര്യത്തിൽ പണം നൽകാൻ സാധിക്കാത്തവർക്ക് ഡോ. രമേഷ് കുമാർ ഫൗണ്ടേഷൻ നൽകും. ചടങ്ങിൽ എം. മുകേഷ് എം.എൽ.എ, മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, ഐ.എം.എ. സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ, സെക്രട്ടറി ഡോ. എൻ. സുൽഫി േട്രാമ കെയർ സെൽ ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, ഐ.ജി. മനോജ് എബ്രഹാം, ഡി.സി.പി. ജയദേവ്, ഡോ. ജോൺ പണിക്കർ, ഡോ. എ. മാർത്താണ്ഡപിള്ള തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.