പത്തനംതിട്ട: കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് ചികിത്സക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കും സാക്ഷികള്‍ക്കും എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ജില്ല െപാലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.
നിരന്തര നിരീക്ഷണം ഉറപ്പുവരുത്തും. ജില്ല ജഡ്ജിയും ജില്ല പൊലീസ് മേധാവിയും ജില്ല പ്രോസിക്യൂട്ടറും പങ്കെടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. പന്തളം പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പെൺകുട്ടിക്ക് പട്ടികജാതി-പട്ടിക വർഗ ക്ഷേമവകുപ്പിെൻറ ഫണ്ടിൽനിന്ന് സഹായധനം നൽകുന്നതിന് തീരുമാനമായിട്ടുണ്ട്.
കലക്ടറേറ്റിൽ ചേർന്ന പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. യുവതിയെ ആംബുലൻസിൽ പീഡനത്തിനിരയാക്കിയ ഡൈവർക്കെതിരെ മാനഭംഗപ്പെടുത്തൽ കൂടാതെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍കൂടി ചേർത്താണ് അന്വേഷണം നടത്തുന്നത്.
റിമാൻഡിൽ കഴിയുന്ന പ്രതിെക്കതിരെ നിശ്ചിതസമയത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിന് അടൂർ ഡിവൈ.എസ്.പി ആർ. ബിനു നടപടി എടുത്തുവരുന്നതായി ജില്ല െപാലീസ് മേധാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.