തിരുവനന്തപുരം: വെയർഹൗസുകളിൽനിന്ന് മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി നിയമം ഭേ ദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗത ി. ഏപ്രില്‍ 21ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഉത്തരവ് പുറത്തിറക്കിയത്.
ലോക്ഡൗൺമൂലം മദ്യം കിട്ടാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യുന്നതിനാണ് ചട്ടം ഭേദഗതി ചെയ്തത്. എന്നാൽ, ഹൈകോടതി സ്റ്റേ നിലനിൽക്കുന്നതിനാൽതന്നെ ഭേദഗതി പ്രകാരം ഉടൻ മദ്യം വിതരണം ചെയ്യാൻ കഴിയില്ല.
നിലവിലെ നിയമമനുസരിച്ച് ബിവറേജസ് ഷോപ്പുകളിൽനിന്ന് മാത്രമേ കുപ്പിയിൽ മദ്യം നൽകാനാകൂ. ഗോഡൗണുകളില്‍നിന്ന് വ്യക്തികള്‍ക്ക് മദ്യം നൽകിയിരുന്നില്ല. ബിവറേജസ് ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കുമായിരുന്നു ഇവിടെനിന്ന് മദ്യം നൽകിയത്. എന്നാൽ, ലോക്ഡൗണിൽ ബിവറേജസ് ഷോപ്പുകൾ അടച്ചതും മദ്യവിതരണത്തിൽ ഓണ്‍ലൈന്‍ സാധ്യതയും മുന്നിൽകണ്ടാണ് അസാധാരണ നീക്കം.
ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് ബിവറേജസ് കോർപറേഷന് ജീവനക്കാർ വഴി വെയർഹൗസുകളിൽനിന്ന് മദ്യം വിതരണം ചെയ്യാനായിരുന്നു നേരത്തേ സർക്കാർ പദ്ധതിയിട്ടിരുന്നത്. വീട്ടിലെത്തിക്കുന്ന മദ്യത്തിന് 100 രൂപ സർവിസ് ചാർജ് ഈടാക്കാനും തീരുമാനിച്ചു. എന്നാൽ, തീരുമാനത്തെ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ എതിർത്തു. പിന്നീട് കോടതിയും ഈ നീക്കത്തെ തടഞ്ഞതോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.