തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്കോൾ കേരള (പഴയ ഒാപൺ സ്കൂൾ)യിൽ സി.പി.എം അംഗങ്ങളെയും പാർട്ടിബന്ധുക്കളെയും സ്ഥിരപ്പെടുത്തിയത് ഹൈകോടതിയുടെ അനുമതിയോടെ നടപ്പിൽ വരുത്തിയാൽ മതിയെന്ന് സർക്കാർ ഉത്തരവ്.
സ്കോൾ കേരളയിൽ സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ സ്റ്റേ ചെയ്തുള്ള ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് മന്ത്രിസഭ 54 പേരെ സ്ഥിരപ്പെടുത്തിയത്.
ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് സർക്കാറിന് ഹൈകോടതി കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും തുടർനടപടി ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനെതുടർന്ന് മറുപടി നൽകാൻ മാർച്ച് 31വരെ സർക്കാർ കോടതിയിൽ സാവകാശം തേടി. ഇതിന് മുന്നോടിയായാണ് 54 പാർട്ടിക്കാരെയും ബന്ധുക്കളെയും സ്ഥിരപ്പെടുത്തിയ ഉത്തരവിൽ ഭേദഗതി വരുത്തി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. എന്നാൽ പാർട്ടിക്കാരെയും ബന്ധുക്കളെയും സ്ഥിരപ്പെടുത്താൻ വഴിയൊരുക്കിയ സ്കീം അംഗീകരിക്കുന്നു എന്ന് ഭേദഗതി ഉത്തരവിലും ആവർത്തിച്ചിട്ടുണ്ട്.
സ്കീം അംഗീകരിച്ചതുതന്നെ കോടതിയലക്ഷ്യമാണെന്നാണ് ഹരജിക്കാരുടെ വാദം. സർക്കാറിെൻറ അവസാനകാലത്ത് നടത്തിയ പിൻവാതിൽ നിയമനങ്ങളിൽ ഏറെ വിവാദമുയർത്തിയതായിരുന്നു സ്കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.