തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ നിയമനം ഭേദഗതി ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബില്‍ ആണിത്. നിലവിലെ നിയമത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നാണുള്ളത്. പല സമിതികളിലേക്കും മെഡിക്കൽ കൗൺസിൽ പ്രതിനിധിയെ ഉൾപ്പെടുത്തി. എന്നാൽ, ദേശീയ തലത്തിൽ മെഡിക്കൽ കൗൺസിൽ ഇല്ലാതാവുകയും പകരം നാഷനൽ മെഡിക്കൽ കമീഷൻ നിലവിൽ വരുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബില്ലിലെ മെഡിക്കൽ കൗൺസിൽ പരാമർശം മാറ്റി നാഷനൽ മെഡിക്കൽ കമീഷൻ എന്ന് ചേർക്കുന്നതാണ് ഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.