നടിയെ ആക്രമിച്ച കേസ്: രഞ്ജിത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധം, അമിക്കസ് ക്യൂറിയെ ഒഴിവാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് മാരാറെ ഒഴിവാക്കാൻ ഹൈകോടതി തീരുമാനം. രഞ്ജിത് മാരാർക്ക് പ്രതി ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ഹൈകോടതി നടപടി.

രഞ്ജിത്തിന് ദിലീപുമായി ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇരുവരുടെയും വാട്സ്ആപ് ചാറ്റുകളും കോടതിയിലെത്തിയിരുന്നു.

ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ആരോ അനധികൃതമായി പരിശോധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈകോടതിയെ സമീപിച്ചത്. അന്വേഷിച്ച് നടപടി വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്. കേസിൽ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

Tags:    
News Summary - Amicus Curiae removed in actress assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.