തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡൽഹിക്ക് മടങ്ങി. ഞായറാഴ്ച രാവിലെ ഏഴരക്ക് ബി.ജെ.പി ആസ്ഥാനമന്ദിരത്തിെൻറ തറക്കല്ലിടീൽ ചടങ്ങിൽ പെങ്കടുത്തശേഷം തൈക്കാടുള്ള പാർട്ടി പ്രവർത്തകൻ രതീഷിെൻറ വീട്ടിലെത്തി അമിത് ഷാ പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് രാജാജി നഗറിൽ ബൂത്ത് കമ്മിറ്റി യോഗത്തിലും പെങ്കടുത്തു.
കേരളത്തിലെ വിവിധ സന്യാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശാന്തിഗിരി മഠം ഓർഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പ്രണവ ശുദ്ധാനന്ദ, ശ്രീരാമദാസ മിഷൻ പ്രസിഡൻറ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ബ്രഹ്മചാരി ഭാർഗവറാം, ചിന്മയ മിഷൻ തിരുവനന്തപുരം കോഒാഡിനേറ്റർ ബ്രഹ്മചാരി ധ്രുവചൈതന്യ, ശ്രീരാമകൃഷ്ണമിഷൻ തിരുവനന്തപുരം അധ്യക്ഷൻ സ്വാമി മോക്ഷ വ്രതാനന്ദ, വാഴൂർ തീർഥപാദ ആശ്രമം പ്രതിനിധി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ, അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി ജ്ഞാനമൃതാനന്ദപുരി, ചെറുകോൽ ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ട്രസ്റ്റ് അംഗം ശുഭാനന്ദദാസ് എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എം.പിമാരായ ഭൂപേന്ദ്രയാദവ്, നളിൻകുമാർ കട്ടീൽ എന്നിവരും പങ്കെടുത്തു. സന്ദര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യം ഇല്ലായിരുന്നുവെന്ന് ബ്രഹ്മചാരി ഭാർഗവറാം, ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സംസ്ഥാന ഭാരവാഹികളുൾപ്പെടെയുള്ളവരുമായും അദ്ദേഹം ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.