കണ്ണൂർ: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ദേശീയ ഗുണ്ടയാണെന്ന് മന്ത്രി ജി. സുധാകരൻ. ശബരിമല വിഷയത്തിൽ അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റു ചെയ്തതിനാണ് അമിത് ഷാ സംസ്ഥാന സർക്കാറിനെ വലിച്ചു താഴെയിടുമെന്ന് പറഞ്ഞത്. സർക്കാറിനെ അട്ടിമറിക്കാൻ നല്ല തടി മാത്രം പോരാ, മനോബലം വേണമെന്നും സുധാകരൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ വിശ്വാസികളെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ സർക്കാറിനെ വലിച്ച് താഴെയിടുമെന്ന പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പു പറയണം. അമിത് ഷായുടെ അർഥശൂന്യമായ പ്രസ്താവനകൾ സർക്കാർ തള്ളികളഞ്ഞു. വിവാദ പ്രസ്താവനക്കെതിരെ മായാവതി ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിട്ടുണ്ട്. വൈകിയാണെങ്കിലും കോൺഗ്രസിനും ഇക്കാര്യത്തിൽ വിവേകം വന്നിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.