പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തിരുവല്ല: പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാർഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍ അനീഷ്-ശാന്തികൃഷ്ണ ദമ്പതികളുടെ മകള്‍ അംജിത പി.അനീഷ് (13) ആണ് ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ മരിച്ചത്.

മാര്‍ച്ച് ഒന്നിന് വീടിനടുത്ത് മള്‍ബെറി ചെടിയില്‍ നിന്നും പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നില്‍ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ദേഹമാസകലം ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട അംജിതയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. അഞ്ജന പി. അനീഷ് സഹോദരിയാണ്.

Tags:    
News Summary - An 8th class student who was being treated for an insect bite died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.