തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തുവിനെ മൃഗീയമായി കൊലെപ്പടുത്തിയ കേസി ൽ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന ് സംശയിക്കുന്നവരാണിവർ. ഒരാളെ വിളിച്ചു വരുത്തിയും മറ്റൊരാളെ ചെെന്നെയിൽനിന്നുമ ാണ് അറസ്റ്റ് ചെയ്തത്. മേനിലം സ്വദേശി ശരത്, അരശുംമൂട് സ്വദേശി വിപിൻ എന്നിവരാണ് പി ടിയിലായത്.
അനന്തുവിനെ മർദിച്ച ശേഷം ശരത് ചെന്നൈയിലേക്ക് കടന്നിരുന്നു. ചെന്നൈയിൽ ആയൂർവേദ തെറപിസ്റ്റായിരുന്നു ശരത്. വിപിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിനു മുമ്പ് അനീഷ് സംഘടിപ്പിച്ച പിറന്നാളാഘോഷത്തിലും കൊലപാതത്തിലും ശരത് പങ്കാളിയായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. കൊലപാതകത്തിൽ േനരിട്ട് പെങ്കടുത്ത 13 പേർക്ക് പുറമേ, അഞ്ചുപേർ ഗൂഢാലോചനയിലും പങ്കാളികളായിരുെന്നന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഘത്തിലുണ്ടായിരുന്ന സുമേഷിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. ഇയാൾ കിളിമാനൂർ ഭാഗത്തുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
കിരൺകൃഷ്ണൻ, മുഹമ്മദ് റോഷൻ (23), അരുൺബാബു (22), അഭിലാഷ് (29), റാം കാർത്തിക് (21) എന്നിവരെ ആദ്യം പിടികൂടിയിരുന്നു. ഇതിനു പിന്നാലെ സഹോദരങ്ങളായ വിഷ്ണുരാജ് (23), വിനീഷ് രാജ് (20), കുഞ്ഞുവാവ എന്ന വിജയരാജ് (20) ഹരിലാൽ (23), അനീഷ് ബാബു (24) അഖിൽ (21) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.