കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മർദനം; കൊല്ലത്ത് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു

അഞ്ചൽ: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മർദനമേറ്റ ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. രണ്ടാഴ്ച മുമ്പ് പനയഞ്ചേരിയിൽ ​െവച്ച് തദ്ദേശീയരിൽ നിന്നും മർദ്ദനമേറ്റ പശ്ചിമ ബംഗാൾ സ്വദേശി മണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പനയഞ്ചേരി സ്വദേശി ശശിധരൻ പിള്ള (48)യെ​ പൊലീസ് കസ്​റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 25ന്​ വൈകിട്ട് ആറുമണിയോടെ പനയഞ്ചേരിയിൽ ​െവച്ചാണ് മണിക് റോയിക്ക് മർദ്ദനമേറ്റത്. സമീപത്തെ വീട്ടിൽ നിന്നും കോഴിയെ വാങ്ങി നടന്നുവരവെ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന മൂന്ന് പേർ ഇയാളെ തടഞ്ഞു നിർത്തുകയും മോഷ്​ടാവെന്ന് ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നു. രക്തം വാർന്ന് ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ ചികിത്സക്ക്​ ശേഷം പുറത്തുവന്ന മണിക് റോയി കൂലിവേലക്ക്​ പോകുന്നത്​ തുടർന്നു. 

കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് ​െവച്ച് ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞു വീണതിനെത്തുടർന്ന് മണിക്ക് റോയിയെ സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്​റ്റ്​ മോർട്ടം നടത്തി.തലയുടെ പിൻഭാഗത്തേറ്റ മുറിവിൽ അണുബാധയുണ്ടായതും വിദഗ്ദ്ധ ചികിൽസ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്‌. മൃതദേഹം ഇവിടെയുള്ള ബന്ധുക്കളും സഹപ്രവർത്തകരും ഏറ്റുവാങ്ങി. ചൊവാഴ്​ച സ്വദേശത്തേക്ക്​ കൊണ്ടുപോകും. മറ്റ്​ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു.
 

Tags:    
News Summary - anchal lynching- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.