തൃശൂർ: കോൺഗ്രസ് എം.എൽ.എ അനിൽ അക്കരയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും തമ്മിലുള്ള വാക്പോര് തുടരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങളൊന്നും വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചില്ലെന്നാണ് ഇന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിൽ അനിൽ അക്കര പറഞ്ഞിരിക്കുന്നത്. ഫേസ് ബുക്കിൽ ഇട്ട കുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രക്കുറിപ്പിൽ തന്നെ താൻ പറഞ്ഞത് ശരിയാണെന്ന് താങ്കൾ സമ്മതിക്കുകയാണ് എന്നും അനിൽ അക്കര ചൂണ്ടിക്കാട്ടുന്നു.
രവീന്ദ്രൻമാഷ് എ.ബി.വി.പി സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയിരുന്നുവെന്നും കുട്ടിക്കാലത്ത് ചെരാനെല്ലൂർ ആർ.എസ്.എസ് ശാഖയിൽ പോയിരുന്നു എന്നും ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അനിൽ അക്കര ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിന് മറുപടിയായി താനൊരിക്കലും എം.ബി.വി.പിയുമായി ബന്ധമുണ്ടാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് മറുപടിയായാണ് അനിൽ അക്കര വീണ്ടും ഇന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ബഹുമാന്യ വിദ്യാഭ്യാസമന്ത്രി
ശ്രീ രവീന്ദ്രൻമാഷേ,
ഞാൻ ഫെയ്‌സ് ബുക്കിൽ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പിൽ തന്നെ ഞാൻ പറഞ്ഞത് ശരിയാണെന്ന് താങ്കൾ സമ്മതിക്കുകയാണ്.
ഞാൻ പറഞ്ഞത് രവീന്ദ്രൻമാഷ് എബിവിപി യുടെ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയെന്നാണ്. താങ്കൾ അത് നിഷേധിക്കുന്നില്ല.
ഞാൻ പറഞ്ഞത് താങ്കൾ കുട്ടിക്കാലത്ത് ചെരനെല്ലോർ
ആർ എസ് എസ് ശാഖയിൽ പോയിരുന്നു എന്നാണ്.
താങ്കൾ അതും നിഷേധിക്കുന്നില്ല.
പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം
അത് ഞാൻ സ്വാഗതം ചെയ്യുന്നു.
പിന്നെ എന്താണ് യഥാർത്ഥ വസ്തുത?
പറയൂ,മാഷ് തന്നെ പറയൂ
ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ,, നമുക്ക് നോക്കാം.
ഞാനും ആ കോളേജിൽ പഠിച്ചതല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.