സ്വപ്ന സുരേഷ്, മന്ത്രി എ.സി മൊയ്തീൻ, അനിൽ അക്കര എം.എൽ.എ.

സ്വപ്നക്ക് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കാൻ മന്ത്രി എ.സി മൊയ്തീൻ നേരിട്ടെത്തി -അനിൽ അക്കര

തൃശൂർ: മന്ത്രി എ.സി മൊയ്തീനെതിരെ ആരോപണവുമായി അനിൽ അക്കര എം.എൽ.എ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ.സി മൊയ്തീൻ നേരിട്ടെത്തിയാണെന്ന് അനിൽ അക്കര എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ജില്ല കലക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും പങ്കുണ്ടെന്നും അനിൽ അക്കര ആരോപിക്കുന്നു.

സ്ഥലം എം.എൽ.എയെയും എം.പിയെയും ഒഴിവാക്കിയാണ് മന്ത്രി തൃശൂർ മെഡിക്കൽ കോളേജിൻെറ വികസന പ്രവർത്തനം വിലയിരുത്താൻ എത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

Full View

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയതിനെക്കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിയ്യൂർ ജയിൽ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.