മുഖ്യമന്ത്രിയുടേതുൾപ്പെടെ ഫോൺ ചോർത്തുന്നുവെന്ന്​ അനിൽ അക്കര

തിരുവനന്തപുരം: സംസ്ഥാനത്ത്​ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്​ട്രീയ നേതാക്കളുടെ ഫോൺ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയാണ്​ അനില്‍ അക്കര ഇക്കാര്യം പറഞ്ഞത്.

ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 27 സി.പി.എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്​.ഇക്കാര്യത്തില്‍ ബി.എസ്.എൻ.എല്ലിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. എന്നാല്‍ ആരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിൽ ബി.എസ്.എൻ.എൽ ആണോ മറ്റ്​ കേന്ദ്ര ഏജൻസികളാണോയെന്ന്​ വ്യക്തമല്ലെന്നും അനിൽ അക്കര പറഞ്ഞു.

Tags:    
News Summary - anil akkara MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.