അ​നി​ൽ അ​ക്ക​ര​യു​ടെ ആ​രോ​പ​ണ​ം:  പ​രി​ശോ​ധ​ന തു​ട​ങ്ങി

തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്ര​െൻറ പേരിൽ പുറത്തുവന്ന വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗത്തി‍​െൻറ അന്വേഷണം നീളുന്നത് അനിൽ അക്കര എം.എൽ.എയുടെ ആരോപണത്തിലേക്ക്. മന്ത്രിമാരടക്കം പലഉന്നതരുടെയും ഫോൺവിളികൾ കേരള പൊലീസ് ചോർത്തുന്നുണ്ടെന്നായിരുന്നു എം.എൽ.എ നിയമസഭയിൽ ആരോപിച്ചത്. എന്നാലിക്കാര്യം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിഷേധിച്ചു. 

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അനിൽ അക്കരയുടെ ആരോപണങ്ങളും രഹസ്യാന്വേഷണവിഭാഗം പരിശോധിക്കുന്നതായാണ് വിവരം. പൊലീസിലെ തന്നെ ആർക്കെങ്കിലും ഫോൺ ചോർത്തലിൽ പങ്കുണ്ടോയെന്നും അവർക്ക് ചാനൽ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാലും വെളിപ്പെടുത്താൻ സർക്കാർ വൃത്തങ്ങൾക്ക് സാധിക്കിെല്ലന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസ് ത‍​െൻറ മന്ത്രിസഭക്കെതിരെ നീങ്ങുമെന്ന് അദ്ദേഹം കരുതുന്നില്ല. സർക്കാറി‍​െൻറ പ്രതിച്ഛായക്ക് നാൾക്കുനാൾ കോട്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ ഗൗരവമായാണ് മുഖ്യമന്ത്രി കാണുന്നത്. ശശീന്ദ്രനെതിരെ ഉയർന്നതുപോലെ ആരോപണങ്ങൾ ഇനിയും പുറത്തുവരാമെന്ന് സർക്കാർ വൃത്തങ്ങൾ കരുതുന്നു. ഉന്നതകേന്ദ്രങ്ങളിൽെപട്ടവർ ആരെങ്കിലും ‘ഹണി ട്രാപ്പിൽ’ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയവും അധികൃതർക്കുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇൻറലിജൻസ് മേധാവി ബി.എസ്. മുഹമ്മദ് യാസീനുമായി മുഖ്യമന്ത്രി ഇക്കാര്യങ്ങൾ ചർച്ചചെയ്തതായാണ് വിവരം.

Tags:    
News Summary - anil akkare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.