ലൈഫ്​ മിഷൻ ഫ്ലാറ്റ്​: മന്ത്രി മൊയ്​തീൻ രാജിവെക്കണമെന്ന്​ അനിൽ അക്കര എം.എൽ.എ

തൃശൂർ: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഫ്ലാറ്റ് നിർമാണത്തിൽ വൻ അഴിമതിയുണ്ടെന്നും പൂർണ ഉത്തരവാദിത്വം മന്ത്രി എ.സി.മൊയ്​തീനാണെന്നും അനിൽ അക്കര എം.എൽ.എ. മന്ത്രി രാജിവെക്കണമെന്നും എം.എൽ.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എ.സി. മൊയ്​തീൻ വ്യവസായ വകുപ്പി​െൻറ ചുമതലയിലിരിക്കെ നോക്കിവെച്ച 50 ഏക്കർ ഭൂമിയിലാണ് ഇപ്പോൾ റെഡ് ക്രസൻറ് യൂണിടാക്കിനെ ഉപയോഗിച്ച് ഫ്ലാറ്റ്​ നിർമിക്കുന്നത്​. വ്യാവസായിക ആവശ്യത്തിന്​ കണ്ടുവെച്ച ഭൂമിയായിരുന്നു. അന്നത്തെ ബജറ്റിലും അത് ഇടം നേടി. പിന്നീട് വ്യവസായ വകുപ്പിൽ ഇ.പി. ജയരാജൻ തിരിച്ചെത്തിയതോടെ അത് റദ്ദാക്കി.

അടാട്ട് പഞ്ചായത്തിൽ അമല ആശുപത്രി കൈമാറിയ അഞ്ച് ഏക്കറും തിരുവില്വാമല പഞ്ചായത്തിൽ അമലതന്നെ കൈമാറിയ 18 ഏക്കർ ഭൂമിയുമുണ്ട്. ഇവിടെയൊന്നും തെരഞ്ഞെടുക്കാതെയാണ് വടക്കാഞ്ചേരിയിലെ ഭൂമി എടുത്തതെന്നും എം.എൽ.എ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.