കോട്ടയം: വളർത്തുമൃഗങ്ങൾക്കുള്ള മരുന്നുകൾ കുറഞ്ഞനിരക്കിൽ ലക്ഷ്യമാക്കാനായി മൃഗസംരക്ഷണ വകുപ്പ് ന്യായവില മെഡിക്കൽ ഷോപ്പുകൾ തുറക്കുന്നു. കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് ജില്ല ആസ്ഥാനങ്ങളിൽ തുറക്കുന്ന മാർജിൻ ഫ്രീ മെഡിക്കൽ ഷോപ്പുകൾവഴി 40 ശതമാനംവരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കാനാണ് തീരുമാനം. ജില്ല ആസ്ഥാനങ്ങളിൽ വെറ്ററിനറി ഒാഫിസുകളോട് ചേർന്നാകും ഇവ ആരംഭിക്കുക. ഇതിെൻറ ആദ്യഘട്ടപ്രവർത്തനങ്ങൾക്കായി രണ്ടു കോടി സർക്കാർ അനുവദിച്ചു. ജില്ല ആസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ തുടക്കമിടുന്ന ഇവ വിജയകരമാണെങ്കിൽ പഞ്ചായത്തുകളുടെ സഹായത്തോടെ കർഷകർ ഏെറയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
ലാഭം പൂർണമായും ഒഴിവാക്കുന്നതിനൊപ്പം കമ്പനികളിൽനിന്ന് നേരിട്ട് മരുന്നുകൾ വാങ്ങുന്നതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയാകും നിലവിലുള്ള വിലെയക്കാൾ കുറഞ്ഞനിരക്കിൽ മരുന്നുകൾ നൽകുക. കൂടുതൽ അനുകൂല്യങ്ങൾ ലക്ഷ്യമിട്ട് കമ്പനികളുമായി നേരിട്ട് ചർച്ച നടത്താനും വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യായവില ഇംഗ്ലീഷ് മരുന്നുകളുെട മാതൃകയാകും ഇക്കാര്യത്തിൽ സ്വീകരിക്കുക. മൃഗസംരക്ഷണ വകുപ്പ് നേരിട്ട് നടത്തുന്നതിനാൽ ടാക്സ് ഇളവ് അടക്കം ലഭിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ആവശ്യമുള്ള മുഴുവൻ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്ന ഇവയുടെ മേൽനോട്ടം അതത് ജില്ല പഞ്ചായത്ത് ഭാരവാഹികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന മാനേജിങ് കമ്മിറ്റികൾക്കാവും. ഇവരുെട മേൽനോട്ടത്തിലാകും യോഗ്യരായ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും നടത്തുക. ദിനേനയുള്ള പ്രവർത്തനങ്ങൾ ജില്ലകളിലെ ചീഫ് െവറ്ററിനറി ഒാഫിസർമാർ നിരീക്ഷിക്കും. സോഫ്റ്റ്വെയർ അടക്കമുള്ളവയും ഒരുക്കും.
ജില്ല വെറ്ററിനറി ഒാഫിസുകളുമായി ബന്ധപ്പെട്ട് സൗകര്യപ്രദമായ മുറികളുണ്ടെങ്കിൽ ഇവതന്നെ ഉപേയാഗിക്കും. ഇല്ലെങ്കിൽ ചെലവുകുറഞ്ഞ നിർമാണ സേങ്കതികവിദ്യ ഉപയോഗിച്ച് മുറികളും സൗകര്യങ്ങളും ഒരുക്കും. നേരേത്ത തിരുവനന്തപുരത്ത് ജില്ല പഞ്ചായത്തുമായി ചേർന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് വിപുലമായ രീതിയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ ഷോപ്പുകൾ തുറക്കാനുള്ള തീരുമാനം.
കർഷകരെ സഹായിക്കുന്നതിെൻറ ഭാഗമായി കാലിത്തീറ്റയടക്കം വളർത്തുമൃഗങ്ങൾക്കുള്ള തീറ്റകൾ കുറഞ്ഞവിലയ്ക്ക് നൽകാനും ലക്ഷ്യമിടുന്നുണ്ട്. െകാല്ലം കൊട്ടിയത്ത് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിടാനാണ് ആലോചന. ഇതിെൻറ ഭാഗമായി തീറ്റ ഉൽപാദന കമ്പനികളുമായി ചർച്ച നടത്തും. ഇത് വിജയിച്ചാൽ ന്യായവില മെഡിക്കൽ േഷാപ്പുകളുമായി ഇവയെ ബന്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.