കൊല്ലം: ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെന്ന് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുപോയത് അനിതയുടെ പദ്ധതിയായിരുന്നു. ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് അനിതയാണ്. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികള്‍ മൈതാനം വിട്ടത്.
കാറിൽവെച്ച് കുട്ടിയുടെ വീട്ടുകാർക്ക് ബന്ധപ്പെടാനായി പത്മകുമാറിന്റെ വീടിനടുത്തെ കടയിലെ ഫോൺ നമ്പറും ഈ നമ്പറിൽ ബന്ധപ്പെടണം എന്ന കുറിപ്പും നൽകിയിരുന്നു. അതു പിന്നീട് തിരക്കിനിടയിൽ കാറിൽ വീണുപോവുകയായിരുന്നു. കുറച്ചകലെ ഹോട്ടലിൽ ഇരുന്ന് കുട്ടിയെ തിരിച്ചുകിട്ടി എന്ന വാർത്തയും കണ്ടശേഷമാണ് പ്രതികൾ മടങ്ങിയത്. അനിതക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു.
അതുപോലെതന്നെ പണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ വിളിച്ചതും അനിതയാണെന്ന് എ.ഡി.ജി.പി വ്യക്തമാക്കി. കുട്ടിയുമായി അനിതകുമാരി ഓട്ടോയില്‍ കയറിയ സമയത്ത് മറ്റൊരു ഓട്ടോയില്‍ പത്മകുമാറും പിന്നാലെ പോയി. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളജ് കുട്ടികള്‍ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് പത്മകുമാറും അനിതയും രണ്ട് ഓട്ടോയിലായി ജെറോം നഗറിലെത്തുകയും അവിടെനിന്ന് കാറുമായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.