മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അര്ജുന് ഉള്‍പ്പെടെ മൂന്നു പേരെ കാണാതായ ഗംഗാവാലി നദിയിൽ തിരച്ചിൽ പുനരാരംഭിക്കാൻ നടപടിയാരംഭിച്ചു. നദിയിൽ രൂപപ്പെട്ട കൂറ്റൻ മണൽത്തിട്ടകൾ ഡ്രഡ്ജിങ് യന്ത്രം ഉപയോഗിച്ച് ഉടച്ചുനീക്കുന്ന ദൗത്യം വെള്ളിയാഴ്ച ആരംഭിക്കും. ഇത് പൂർത്തിയാക്കാൻ ഏഴ് ദിവസമെങ്കിലും ആവശ്യമാണ്. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് ഈ പ്രവൃത്തി നടത്തുക.
28 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറിന് വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാൻ കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍. നാവികസേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും ആദ്യഘട്ടം മണ്ണ് നീക്കുക. ലോറിയുടെ മുകളിൽ പതിച്ച മുഴുവന്‍ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.