രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ആനി രാജ

കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ഇടതുപക്ഷ സ്ഥാനാർഥി ആനി രാജ. ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം നടത്തി. വര്‍ഗീയ ഫാഷിസ്റ്റ് അപകടം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇൻഡ്യ സഖ്യത്തിന് വോട്ട് ചെയ്തത് ആശ്വാസകരമാണ്. തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടിയോടും മുന്നണിയോടും നന്ദി. സൗഹാർദപൂർവം എന്നെ സ്വീകരിച്ച വയനാട്ടുകാർക്കും നന്ദി. ഏത് മണ്ഡലം ഒഴിയണമെന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തന്റെ പാര്‍ട്ടിയുമാണെന്നുആനി രാജ പറഞ്ഞു.

രാഹുൽ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ നേടിയത്.രണ്ടാമതുള്ള ആനി രാജ 2,83,023 വോട്ടും എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ 1,41,045 വോട്ടുകളും നേടി. 2019ലെ തെരഞ്ഞെടുപ്പിൽ 4,31,770 വോട്ടിനായിരുന്നു രാഹുലിന്‍റെ ജയം. രാഹുൽ രണ്ടാമത് മത്സരിച്ച ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും 3.83 ലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. അതുകൊണ്ടുതന്നെ രാഹുലിന് ഒരു മണ്ഡലം ഒഴിയണം.

Tags:    
News Summary - Annie Raja congratulates Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.